ലണ്ടന്‍: ഐസിസി ക്രിക്കറ്റ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഓസ്ട്രേലിയ ഫൈനലില്‍ തോല്‍ക്കുന്നത് 15 വര്‍ഷത്തിനിടെ ഇതാദ്യം.
2023-25 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിനാണ് ഓസ്ട്രേലിയയെ കീഴടക്കിയത്. 2010 ഐസിസി ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോടായിരുന്നു ഓസ്ട്രേലിയയുടെ ഇതിനു മുമ്പത്തെ തോല്‍വി.
വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകളാണ് ഓസ്ട്രേലിയയെ ഐസിസി ഫൈനല്‍ ചരിത്രത്തില്‍ മുമ്പ് കീഴടക്കിയ രണ്ടു ടീം. 1975 ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ഓസ്ട്രേലിയയെ കീഴടക്കിയായിരുന്നു ചാമ്പ്യന്മാരായത്.
1996 ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയോടും ഓസ്ട്രേലിയ തോല്‍വി സമ്മതിച്ചു. ഇതുവരെ കളിച്ച 14 ഐസിസി ഫൈനലുകളില്‍ നാല് എണ്ണത്തില്‍ മാത്രമാണ് ഓസ്ട്രേലിയ പരാജയപ്പെട്ടതെന്നതും ശ്രദ്ധേയം.